ട്വന്‍റി-20ക്കെതിരെ സച്ചിന്‍റെ ഗൂഗ്ലി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:58 IST)
ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്നെങ്കിലും ക്രിക്കറ്റിന്‍റെ കാപ്സ്യൂള്‍ രൂപത്തോട് സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അത്ര പഥ്യമില്ല. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചെലവിലാകരുത് ട്വന്‍റി-20 ക്രിക്കറ്റിന്‍റെ വളര്‍ച്ചയെന്ന് സച്ചിന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ട്വന്‍റി-20യുടെ വളര്‍ച്ച, കൂടുതല്‍ കഴിവും പരിചയസമ്പത്തും ആവശ്യമുളള ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചെലവില്‍ ആവുന്നതിനോട് തനിക്ക് യോജിക്കാനാവില്ല. ട്വന്‍റി-20യില്‍ ആരെങ്കിലും 45 മിനുട്ട് നേരം ബാറ്റ് ചെയ്താല്‍ അയാള്‍ക്ക് സൂപ്പര്‍ താരമാവും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് അങ്ങിനെ അല്ല. അവിടെ കൂടുതല്‍ കഴിവും അനുഭവസമ്പത്തും വേണം.സച്ചിന്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരു ഇഞ്ച് പോലും വിട്ടുകൊടുക്കാന്‍ ബൌളര്‍മാര്‍ തയ്യാറാവില്ല. എന്നാല്‍ ട്വന്‍റി-20യില്‍ സിംഗിളുകള്‍ കൊടുക്കാന്‍ അവര്‍ക്ക് സന്തോഷമേയുള്ളു. ഇതാണ് ഇതു രണ്ടും തമ്മിലുള്ള സമീപനത്തിലെ വ്യത്യാസമെന്നും സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :