കിവീസ്‌ ഫൈനലില്‍

ജൊഹാനസ്ബര്‍ഗ്‌| WEBDUNIA| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2009 (18:15 IST)
PRO
പാക്കിസ്ഥാന്റെ ചിറകരിഞ്ഞ കിവീസ്‌ ഐസിസി ചാംപ്യന്‍സ്‌ ട്രോഫിയുടെ ഫൈനലിലെത്തി. പാകിസ്ഥാനെ അഞ്ചുവികറ്റിന് കീഴടക്കിയാണ്‍് കീവീസ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി ഫൈനലില്‍ ഇടം നേടിയത്. നാളേ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയാണ് കീവീസിന്റെ എതിരാളികള്‍. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ 233-9, ന്യൊാസെലന്‍ഡ്‌ 47.5 ഓവറില്‍ 234-5.

ഗ്രാന്‍ഡ് എലിയട്ടിന്റെ (75*) അര്‍ധ സെഞ്ച്വറിയും നായകന്‍ ഡാനിയേല്‍ വെട്ടോറിയുടെയും (41), റോസ്‌ ടെയ്‌ലറുടെയും (38) പോരാട്ടമികവാണ് കീവീസ് ജയം അനായാസമാക്കിയത്. പന്തുകൊണ്ടും തിളങ്ങിയ വെട്ടോറിയാണു കളിയിലെ കേമന്‍. പാക്കിസ്ഥാനു വേണ്ടി സയീദ്‌ അജ്മല്‍ രണ്ടു വിക്കറ്റും മുഹമ്മദ്‌ ആമിര്‍, ഉമര്‍ ഗുല്‍, ഷാഹിദ്‌ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതവും വീഴത്തി.

നേരത്തേ, ഇയാന്‍ ബട്‌ലറുടെ മീഡിയം പേസും കിവീസ്‌ നായകന്‍ ഡാനിയല്‍ വെട്ടോരിയുടെ ഇടങ്കയ്യന്‍ സ്പിന്നുമാണ്‌ പാക്ക്‌ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ബട്‌ലര്‍ നാലും വെട്ടോരി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഉമര്‍ അക്മലും(55) മുഹമ്മദ്‌ യൂസഫും(45) മാത്രമേ പാക്ക്‌ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ.

ഒന്‍പതിന്‌ 198 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട പാക്കിസ്ഥാനു പൊരുതാനുള്ള സ്കോര്‍ നല്‍കിയത്‌ വാലറ്റക്കാരായ മുഹമ്മദ്‌ ആമിറും(19*) സയീദ്‌ അജ്മലും(14*) ചേര്‍ന്നാണ്‌. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :