കാര്‍ത്തിക്കിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 11 ജൂണ്‍ 2009 (17:28 IST)
പരിക്കേറ്റ വീരേന്ദര്‍ സേവാഗിന് പകരക്കാരനായി ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയ ബി സി സി ഐ നടപടിയ്ക്ക് ഐ സി സി ടെക്നിക്കല്‍ കമ്മിറ്റി ഇതുവരെ അംഗീകാരം നല്‍കിയില്ല. ബി സി സി ഐയുടെ തന്നെ നടപടിയിലെ വീഴ്ച മൂലമാണ് കാര്‍ത്തിക് ടീമിനൊപ്പം ചേരാത്തതെന്ന് സൂചനയുണ്ട്.

പകരക്കാരനെ തേടുമ്പോള്‍ പരിക്കറ്റ കളിക്കാരനെ സംബന്ധിച്ച് ഒരു ഡോക്ടര്‍ നല്‍കുന്ന വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഐ സി സി നിയമം അനുശാസിക്കുന്നത്. എന്നാല്‍ ബി സി സി ഐ നല്‍കിയത് ടീം ഫിസിയോയുടെ റിപ്പോര്‍ട്ട് മാത്രമാണ്. ഇത് ഐ സി സി അംഗീകരിച്ചിട്ടില്ല. ഇതാണ് കാര്‍ത്തിക്കിന് ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കാത്തതിന്‍റെ പിന്നിലെന്നാണ് സൂചന.

ഐ പി എല്‍ സെമിഫൈനലിനിടെ ചുമലിന് പരിക്കേറ്റ സേവാഗിനെ ട്വന്‍റി-20 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ടൂര്‍ണമെന്‍റിലെ ആദ്യ രണട് മത്സരങ്ങളിലും സേവാഗ് കളിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :