ഓസീസും ദക്ഷിണാഫ്രിക്കയും ഭീഷണി: കുംബ്ലെ

ലണ്ടന്‍‌| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:02 IST)
ട്വന്‍റി-20 കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരിക്കും വലിയ ഭീഷണികളെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. മറ്റ് ടീമുകളുടെ വെല്ലുവിളിയെയും കുറച്ച് കാണാനാവില്ലെന്നും കുംബ്ലെ പറഞ്ഞു.

ലോകകപ്പ് വിലയിരുത്താനായി ലണ്ടനിലെത്തിയതായിരുന്നു കുംബ്ലെ.ട്വന്‍റി-20 ഇപ്പോഴും പുതിയ ഒരു ആശയമാണ്. ഓറോ മത്സരം കഴിയുംതോറും ഓരോ താരങ്ങളും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. അതിനാല്‍ തന്നെ ഈ ഫോര്‍മാറ്റില്‍ എന്തും നടക്കും. എന്നാല്‍ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ ടീമിലെ ഓരോ അംഗവും തങ്ങളുടേതായ സംഭാവനകള്‍ നല്‍കേണ്ടതുണ്ട്.

കപ്പ് നിലനിര്‍ത്താനുള്ള പ്രതിഭാശേഷി ഇന്ത്യക്കുണ്ട്. എന്നാല്‍ ട്വന്‍റി-20യില്‍ ആര്‍ക്കെങ്കിലും മുന്‍‌തൂക്കമുണ്ടെന്ന് പറയാനാവില്ല. കടലാസില്‍ നോക്കുമ്പോള്‍ എല്ലാവരും തുല്യശക്തരാണെന്നും കുംബ്ലെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :