ഐ പി എല്ലിനിടെ പരിക്കേറ്റിരുന്നുവെന്ന്‌ സെവാഗ്‌

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 10 ജൂണ്‍ 2009 (14:53 IST)
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ക്കിടെ തനിയ്ക്ക്‌ പരിക്കേറ്റിരുന്നതായി ഇന്ത്യയുടെ ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‍ വീരേന്ദര്‍ സെവാഗ്‌ പറഞ്ഞു. പരിക്കിനെ തുടര്‍ന്ന്‌ ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി- 20 ലോകകപ്പില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട സെവാഗ്‌ ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു .

ഐ പി എല്‍ സെമിഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്നെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്ന് സേവാഗ് പറഞ്ഞു‌. ഇനി എന്തു സംഭവിക്കുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ ഒരു സ്‌പെഷ്യലിസ്റ്റ്‌ ഡോക്ടറെ കാണാന്‍ പോവുകയാണ്‌-സെവാഗ്‌ പറഞ്ഞു.

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന്‌ സന്നാഹ മത്സരത്തിലും, ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലും സെവാഗ്‌ കളിച്ചിരുന്നില്ല. തുടര്‍ന്നാണ്‌ അദ്ദേഹത്തെ തിരിച്ചയ്ക്കാന്‍ ടീം മാനേജമെന്റ് തീരുമാനിച്ചത്‌. സെവാഗിനെ ഉടന്‍ ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനാക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ സേവാഗിന്റെ പരിക്കിനെപ്പറ്റി ഡെല്‍ഹി ടീം മാ‍നേജര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ സേവാഗിന്റെ വിരലിന് പരിക്കേറ്റിരുന്നുവെന്നും ഇത് ഭേദമായതിനെ തുടര്‍ന്ന് സേവാഗ് ടീമില്‍ തിരിച്ചെത്തിയെന്നും, ടി എ ശേഖര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :