ഐസിസി ലോക ഇലവനില്‍ ഇന്ത്യക്കാരില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 23 ജൂണ്‍ 2009 (10:23 IST)
ട്വന്‍റി-20 ലോകകപ്പിനുശേഷം ഐ സി സി പ്രഖ്യാപിച്ച ലോക ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവും ഇടംപിടിച്ചില്ല. നാല് പാകിസ്ഥാന്‍ താരങ്ങളും, ശ്രീലങ്കയുടെയും ദക്ഷിണാഫ്രിക്കയുടെയും മൂന്ന് വീതം താരങ്ങളും വെസ്റ്റീന്‍ഡീസിന്‍റെ രണ്ട് താരങ്ങളും ടീമിലിടം നേടി.

വനിതാ ടീമില്‍ ഇന്ത്യന്‍ താ‍രം റുമേലി ധര്‍ സ്ഥാനം പിടിച്ചത് മാത്രമാണ് ഐ സി സി ലോക ഇലവനിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.ട്വന്‍റി-20യില്‍ നിന്ന് വിരമിച്ച പാക് നായകന്‍ യൂനിസ് ഖാന്‍ തന്നെയാണ് ലോക ഇലവന്‍റെയും നായകന്‍. യൂനിസിനു പുറമെ ഓള്‍ റൌണ്ടര്‍ ഷാഹിദ് അഫ്രീദി, വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍, പേസര്‍ ഉമര്‍ ഗുല്‍ എന്നിവരാണ് ലോക ഇലവിനിലുള്ള പാക് താരങ്ങള്‍.

ശ്രീലങ്കയുടെ തിലകരത്നെ ദില്‍‌ഷനൊപ്പം ഓപ്പണറായി എത്തുന്നത് വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ലാണ്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജാക്വിസ് കാലിസ്, എ ബി ഡിവില്ലിയേഴ്സ്, വെയ്ന്‍ പാര്‍ണല്‍ എന്നിവരും ടീമിലിടം നേടി. ലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ പുതിയ സ്പിന്‍ പ്രതിഭാ‍സം അജാന്ത മെന്‍ഡിസ് സ്പിന്നറുടെ റോളില്‍ ടീമിലെത്തി. ലങ്കന്‍ താരമായ ലസിത് മലിംഗയാണ് പന്ത്രണ്ടാമന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :