ഐപി‌എല്‍ ബാധിച്ചു: കേസ്റ്റണ്‍

നോട്ടിംഗ്‌ഹാം| WEBDUNIA| Last Modified ചൊവ്വ, 16 ജൂണ്‍ 2009 (12:07 IST)
ഐപി‌എല്‍ മത്സരങ്ങള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിച്ചു എന്ന് കോച്ച് ഗാരി കേസ്റ്റണ്‍. ഐപി‌എല്‍ മത്സരങ്ങള്‍ ടീമിന്‍റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന ക്യാപ്റ്റന്‍ ധോണിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് കേസ്റ്റണിന്‍റെ പ്രസ്താവന. കളിക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്ന രീതിയിലാകണം ഭാവിയില്‍ ഐപി‌എല്‍ മത്സരങ്ങള്‍ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഐപി‌എല്‍ മത്സരത്തിനിടെ ഏറ്റ പരിക്ക് ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ നഷ്ടപ്പെടുത്തി. ചുമലിന് പരിക്കേറ്റതിനാല്‍ സഹീര്‍ഖാന് ആദ്യ മത്സരം കളിക്കാനായില്ല. ഐപി‌എല്‍ സമയത്ത് കളിക്കാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അവരവരുടെ ക്ലബ്ബുകളുമായി മാത്രമാണ് അവര്‍ക്ക് ബന്ധമുണ്ടായിരുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്‍റി - 20 ലോക കപ്പ് മത്സരത്തെ ഐപി‌എല്‍ ഷെഡ്യൂള്‍ ബാധിക്കുമെന്നും കേസ്റ്റണ്‍ പറഞ്ഞു.

ഞായറാഴ്ച ഇംഗ്ലണ്ടിനോട് മൂന്ന് റണ്‍സിന് പരാജയപ്പെട്ട് ടുര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അവസാന മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :