ഇന്ത്യന്‍ സന്നാഹം ഇന്ന് തുടങ്ങും

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:57 IST)
ട്വന്‍റി-20 ലോകകിരീടം നില്‍നിര്‍ത്താനൊരുങ്ങുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് ന്യൂസിലന്‍ഡിനെതിരെ. ലോക ചാമ്പ്യന്‍‌മാരണെങ്കിലും ട്വന്‍റി-20യില്‍ കീവികളെ കിഴടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന സമ്മര്‍ദ്ദവുമായാണ് ധോണിപ്പട ഇന്ന് സന്നാഹ മത്സരത്തിനിറങ്ങുന്നത്.ലോക കപ്പിന്‌ നാലു നാള്‍ ബാക്കിയിരിക്കെ വിജയത്തോടെ നല്ലതുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

സഹീര്‍ ഖാന്‍റെ പരിക്ക് ഭേദമാവാത്തതാണ് ടീം ഇന്ത്യയെ അലട്ടുന്ന ഏക പ്രശ്നം.ബംഗ്ലദേശിനും അയര്‍ലന്‍ഡിനുമെതിരെയുള്ള ആദ്യ റൗണ്ടു മല്‍സരങ്ങളില്‍ സഹീര്‍ ഇല്ലാതെ കളിക്കേണ്ടിവന്നാലും സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് സഹീറിന്‍റെ സാന്നിധ്യം അനിവാര്യമാണെന്നതിനാല്‍ റിസ്ക് എടുക്കാന്‍ ഒരുക്കമല്ല.

സന്നാഹമല്‍സരങ്ങള്‍ രണ്ടും ഇന്ത്യ ഏറെ പ്രാധാന്യത്തോടെ തന്നെയാണ്‌ കണക്കാക്കുന്നതെന്നു ധോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.നീണ്ട ഐപിഎല്‍ മല്‍സരങ്ങള്‍ നല്‍കിയ ക്ഷീണം പ്രകടന നിലവാരത്തെ ബാധിക്കുമോയെന്നും ഇന്ത്യക്ക് ആശങ്കയുണ്ട്.

അഞ്ചിന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ആറിന് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തോടെ കിരീടം നില്‍നിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :