ഇന്ത്യക്ക് മഴ ഭീഷണി

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:04 IST)
ട്വന്‍റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യയ്ക്ക് ഭിഷണി. മത്സരം നടക്കുന്ന നോട്ടിംഗ്‌ഹാമിലെ ട്രെന്‍റ്‌ബിര്‍ജില്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്ത് പെയ്തിരുന്നു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ന് മുഴുവന്‍ മൂടിക്കെടിയ അന്തരീക്ഷമായിരിക്കുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രാദേശിക സമയം ആറു മണി(ഇന്ത്യന്‍ സമയം 10.00)ക്കാണ് ഇന്ത്യയുടെ മത്സരം തുടങ്ങേണ്ടത്. ഇപ്പോഴും ഇവിടെ ചെറിയ ചാറ്റല്‍ മഴ തുടരുന്നുണ്ട്.

മഴ നില്‍ക്കുമെന്ന യാതൊരു സൂചനയുമില്ല. ഇന്നലെ ലോര്‍ഡ്സില്‍ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങുകളും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിന് റിസര്‍വ് ദിവസങ്ങളില്ലാത്തതിനാല്‍ മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരു ടീമുകളും പോയിന്‍റ് പങ്കുവെക്കും. ഇതൊടെ അയര്‍ലന്‍ഡിനെതിരായ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാവുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :