ആരാധകരേ മാപ്പ്: ധോണി

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 15 ജൂണ്‍ 2009 (13:05 IST)
സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലംണ്ടിനോട് മൂന്ന് റണ്‍സിന് തോറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായതിന് ഇന്ത്യന്‍ ആരാധകരോട് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കുറ്റസമ്മതം. ആയിരക്കണക്കിന് ആരാധകരെ നിരശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്നും ശക്തമായി തിരിച്ച് വരുമെന്നും ധോണി പറഞ്ഞു. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്നലെ നിര്‍ണ്ണായകമായിരുന്നു.

ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഈ സമ്മര്‍ദ്ദം അതിജീവിക്കാന്‍ തനിക്കും കളിക്കാര്‍ക്കും എളുപ്പം കഴിയുമെന്ന് ധോണി. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ ശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്നായി കളിക്കുമ്പോള്‍ ക്രിക്കറ്റ് നിങ്ങളുടെ മികവ് പരിശോധിക്കില്ല. മികവു പുലര്‍ത്തുന്നില്ലെങ്കില്‍ മാത്രമാണ് പരിശോധനയുണ്ടാകുന്നത്. ഇപ്പോള്‍ പരിശോധനയുടെ സമയമാണ്. അല്ലാതെ മുന്നോട്ടുള്ള യാത്രയുടെ അവസാനമായി ഇതിനെ കാണേണ്ടതില്ലെന്നും ധോണി പറഞ്ഞു.

2007ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായതാണ് തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചതെന്നും അന്നത്തെ പരാജയത്തോളം ദുഖം ട്വന്‍റി-20യിലെ പരാജയത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. ഐപി‌എല്‍ മത്സരം ടീമിന്‍റെ പ്രകടനത്തെ ബാധിച്ചു എന്ന ആരോപണം ധോണി തള്ളിക്കളഞ്ഞു. ഐപി‌എല്‍ മത്സരത്തില്‍ കളിക്കാര്‍ പങ്കെടുത്തത് പരാജയ കാരണമായി കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :