ആഘോഷിക്കാന്‍ സമയമില്ലെന്ന് അഫ്രീദി

ഇസ്ലാ‍മബാദ്| WEBDUNIA| Last Modified ബുധന്‍, 24 ജൂണ്‍ 2009 (15:18 IST)
അടുത്ത ലോകകപ്പിന് ഒരുവര്‍ഷമേ ഉള്ളൂവെന്നതിനാല്‍ പാകിസ്ഥാന്‍റെ ട്വന്‍റി-20 ലോകകപ്പ് നേട്ടത്തില്‍ ആഘോഷിക്കാന്‍ ടീമിന് സമയമില്ലെന്ന് ഓള്‍‌റൌണ്ടര്‍ ഷാഹിദ് അഫ്രീദി.2010 ഏപ്രിലില്‍ വെസ്റ്റിന്‍ഡീ‍സിലാണ് അടുത്ത ട്വന്‍റി-20 ലോകകപ്പ്. അതിനാല്‍ പാകിസ്ഥാന്‍ ടീമിന് ശരിക്കും ആഘോഷിക്കാനുള്ള സമയം പോലുമില്ലെന്ന് അഫ്രീദി പറഞ്ഞു.

രണ്ട് വര്‍ഷം കൂടുമ്പോഴാണ് ടൂര്‍ണമെന്‍റ് നടത്തുന്നതെങ്കില്‍ പാക് വിജയം കുറച്ചു കാലമെങ്കിലും ഓര്‍മിക്കപ്പെടുമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത ടൂര്‍ണമെന്‍റ് അരങ്ങേറുമെന്ന് മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. എന്നാല്‍ ഇതിനെ കുറ്റം പറയാന്‍ പറ്റില്ല. ക്രിക്കറ്റ് എന്നത് ഒരു കളി മാത്രമല്ല ഇന്ന്. ഒരു വന്‍‌വ്യവസായം കൂടിയാണെന്നും അഫ്രീദി പറഞ്ഞു.

പാകിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ലോകകപ്പ് വിജയത്തിന് എന്ത് മാത്രം പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ലോകകപ്പ് വിജയത്തിനായി കളിക്കാരെല്ലം സ്വയം പ്രചോദിതരായ ഈ സാഹചര്യങ്ങള്‍ നല്‍കിയ കരുത്ത് മൂലമാണെന്നും അഫ്രീദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :