കെന്‍സിംഗ്‌ടണ്‍ഓവല്‍:മഴമൂലം എഴോവറാക്കി ചുരുക്കിയ മത്സരത്തില്‍ ട്വന്‍റി-20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന് എഴു വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്‌ലന്‍ഡ് ഏഴോവറില്‍ 89 റണ്‍സ് അടിച്ഛു കൂട്ടിയപ്പോള്‍ കീവീസ് അപകടം മണത്തെങ്കിലും ഓപ്പണര്‍ റെയ്ഡറും(12 പന്തില്‍ 31), മക്കല്ലവും( എഴു പന്തില്‍ 18) ചേര്‍ന്ന് നല്‍കിയ മിന്നല്‍ തുടക്കം കീവീസിന്‍റെ ആശങ്കയകറ്റി.