ലങ്കാധിപത്യം തുടരുന്നു

ലണ്ടന്‍| WEBDUNIA| Last Modified ശനി, 13 ജൂണ്‍ 2009 (10:51 IST)
പരാജയമറിയാതെയുള്ള ലങ്കന്‍ കുതിപ്പിന് സൂപ്പര്‍ എട്ടിലും മാറ്റമില്ല. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 19 റണ്‍സിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഐ പി എല്ലിലെ മിന്നുന്ന ഫോം തുടര്‍ന്ന് തിലകരത്നെ ദില്‍ഷനും ലസിത്‌ മലിംഗയും മുരളീധരനും ചേര്‍ന്നാണ് ലങ്കന്‍ ജയമൊരുക്കിയത്. സ്കോര്‍: ശ്രീലങ്ക: 20 ഓവറില്‍ 150/7,പാക്കിസ്ഥാന്‍: 20 ഓ‍വറില്‍ ഒന്‍പതിന്‌ 131/9.

ലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട വിജയല‌ക്‍ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് ആദ്യ ഓവറിലേ ഓപ്പണര്‍ സല്‍മാന്‍ ബട്ടിനെ(0) നഷ്ടമായി. കമ്രാന്‍ അക്മലും(5) അധികം വൈകാതെ മടങ്ങിയെങ്കിലും ഷൊയൈബ് മാലിക്കും(28),നായകന്‍ യൂനിസ് ഖാനും(50)പാക് പ്രതീക്ഷകള്‍ ജ്വലിപ്പിച്ചു. എന്നാല്‍ ഇരുവരെയും പുറത്താക്കി മലിങ്ക ലങ്കയെ വിജയത്തിലേക്കടുപ്പിച്ചു. പിന്നീട് മിസ്ബയെയും(21) അഫ്രീദിയെയും(0) മടക്കി മുരളീധരന്‍ പാക് വീഴ്ചയ്ക്ക് ആക്കം കൂട്ടി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ദില്‍‌ഷനും(39 പന്തില്‍ 46) ജയസൂര്യയും(24 പന്തില്‍ 26 )മികച്ച തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ലങ്കന്‍ സ്കോര്‍ ഇഴഞ്ഞു. ജയവര്‍ധനയെയും(19) സംഗക്കാരയും(15) ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തിയെങ്കിലും പാക് സ്പിന്നര്‍മാരാറ്റ അഫ്രീദിയും അജ്മലും ചേര്‍ന്ന് ലങ്കയ്ക്ക് മൂക്കു കയറിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :