ഇന്ത്യന്‍ ടീം മാനേജര്‍ക്കെതിരെ പരാതി

മുംബൈ| WEBDUNIA|
ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മാനേജരും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി ചാമുന്ദേശ്വനാഥിനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ടീം തെരഞ്ഞ്ടുപ്പില്‍ ക്രമക്കേട് നടത്തിയതിനും സ്വജനപക്ഷപാതം കാണിച്ചതിനിനും എതിരെയാണ് നടപടി.

ഇക്കാര്യം ബി സി സിഐയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി ഗംഗാരാജു പറഞ്ഞു. വിശാഖപട്ടണത്ത് നടത്താനിരുന്ന ഒരു ഐ പി എല്‍ മത്സരത്തിന് കസേരകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ചാമുന്ദേശ്വനാഥിനെതിരെ ആരോപണമുണ്ടെന്നും ഗംഗാരാജു അറിയിച്ചു.

അണടര്‍-19,വനിതാ ക്രിക്കറ്റ് ടീം സെലക്ഷനിലാണ് ചാമുന്ദേശ്വനാഥ് സ്വജനപക്ഷപാതം കാണിച്ചത്.അടുത്തമാസം നടക്കുന്ന സംസ്ഥാ‍ന ക്രിക്കറ്റ് അസോസിയേഷന്‍റെ ജനറല്‍ ബോഡി യോഗം ചാമുന്ദേശ്വനാഥിനോട് വിശദീകരണം ആവശ്യപ്പെടും. ബി സി സി ഐയുടെ നിരവധി കമ്മിറ്റികളിലും ചാമുന്ദേശ്വനാഥ് അംഗമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :