പൈനാപ്പിള്‍ കേക്ക്

WEBDUNIA| Last Modified ബുധന്‍, 30 മാര്‍ച്ച് 2011 (17:14 IST)
വിശേഷദിവസങ്ങളില്‍ അതിഥികള്‍ക്കായി പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കൂ.

ചേരുവകള്‍:

പൈനാപ്പിള്‍ നീര് - 1 കപ്പ്
മൈദ - 300 ഗ്രാം
പഞ്ചസാര (പൊടിച്ചത്) - 100 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
മുട്ട - 4
ബേക്കിംഗ് പൌഡര്‍ - 3 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്ക - 4
ഉണക്കമുന്തിരിങ്ങ - 6

പാകം ചെയ്യുന്ന വിധം:

മൈദ ചൂടാക്കി തണുക്കാന്‍ വയ്ക്കുക. എന്നിട്ട് അതില്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ത്തിളക്കുക. മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ച് അതില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് മയപ്പെടുത്തുക. ആ മിശ്രിതത്തിലേക്ക് മൈദയും പൈനാപ്പിള്‍ നീരും ഏലയ്ക്കപൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അതിലേക്ക് മുട്ടയുടെ വെള്ളയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും വിതറുക. നെയ്യ് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ഓവനില്‍ 300 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. തണുപ്പിച്ച് ഉപയോഗിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :