എളുപ്പത്തിൽ തയ്യാറാക്കാം ഡയമണ്ട് കട്ട്‌സ്; ചേരുവകൾ ഇവയൊക്കെ!

എളുപ്പത്തിൽ, എന്നാൽ കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഡയമണ്ട് കട്ട്‌സ്.

കെ കെ| Last Modified ശനി, 15 ഫെബ്രുവരി 2020 (14:25 IST)
മിക്ക അമ്മമാർക്കുമുള്ള സംശയമാണ് സ്കൂൾ കഴിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് എന്ത് പലഹാരം ഉണ്ടാക്കി നൽകണമെന്ന്. പരിഹാരം ഇവിടെയുണ്ട്. എളുപ്പത്തിൽ, എന്നാൽ കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഡയമണ്ട് കട്ട്‌സ്. ഡയമണ്ട് കട്ട്‌സ് തയ്യാറാക്കൻ എന്തൊക്കെ ചേരുവകൾ വേണം എന്ന് നോക്കാം.

ചേരുവകൾ:-
എണ്ണ - 1 1/2 വലിയ സ്പൂണ്‍
മൈദാ - 3കപ്പ്‌
ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന് (വറുക്കാൻ )

ഉണ്ടാക്കുന്ന വിധം :-

എണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകൾ എല്ലാം കൂട്ടി ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു വെക്കുക.ചപ്പാത്തി പോലെ പരത്തി ഡയമണ്ട് ആകൃതിയിൽ വെട്ടിയെടുക്കുക. ശേഷം വെളിച്ചെണ്ണയിൽ ബ്രൌൺ നിറത്തിൽ വറുത്തു കോരണം.

മധുരമുള്ള ഡയമണ്ട് കട്ട്‌സാണ് വേണ്ടതെങ്കിൽ പഞ്ചസാര പാനി ഉണ്ടാക്കിയ ശേഷം അതിൽ ഡയമണ്ട് കട്ട്‌സ് ഇട്ടതിനു ശേഷം കോരി എടുക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :