അയ്യാനാഥന്‍|
Last Modified വെള്ളി, 25 ഡിസംബര്‍ 2009 (15:19 IST)
ചേരുവകള്‍: കറുത്ത മുന്തിരിങ്ങ- 1 1/2 കിഗ്രാം പഞ്ചസാര- 2 1/2 കിഗ്രാം
ഗോതമ്പ്-300 ഗ്രാം യീസ്റ്റ്-1ടീസ്പൂണ്‍ മുട്ട-1 വെള്ളം-2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)
ഉണ്ടാക്കുന്ന വിധം:
മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക.