ചുക്ക്‌ സ്ക്വാഷ്‌

WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (17:17 IST)
ചുക്ക് ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ചുക്കും ഉപയോഗപ്പെടുത്താം. ഇതാ ചുക്ക് സ്ക്വാഷ്...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചുക്ക്‌ ഇടിച്ച്‌ ചതച്ചെടുത്തത് - ‌10 സ്പൂണ്‍
പഞ്ചസാര - 13 കിലോ
ചെറുനാരങ്ങാ നീര്‌ - 15 കപ്പ്‌

പാകം ചെയ്യേണ്ട വിധം

ഒരു ദിവസം മുഴുവന്‍ പഞ്ചസാര വെള്ളത്തില്‍ കലക്കി വച്ചശേഷം അതില്‍ ചുക്ക്‌ ചതച്ചെടുത്തത്‌ ഇട്ട്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക്‌ ഒഴിച്ച്‌ എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇത്‌ നല്ലവണ്ണം തണുത്ത ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ്‌ റെഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :