സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ വ്യാപാരം ഉയര്‍ന്നു

കൊച്ചി| WEBDUNIA|
സിന്‍ഡിക്കേറ്റ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. ആഗോള വ്യാപാരം മൂന്നാം പാദത്തില്‍ 24.52 ശതമാനം ഉയര്‍ന്ന്‌ 1.76 ലക്ഷം കോടി രൂപയായതായി ബാങ്ക് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസ കാലയളവില്‍ ആഗോള നിക്ഷേപം ഒരു ലക്ഷം കോടി രൂപയായി. 19.94 ശതമാനത്തിന്‍റെ വര്‍ദ്ധനവാണുണ്ടായത്. ഉയര്‍ന്ന പലിശയുള്ള വന്‍ നിക്ഷേപങ്ങള്‍ ഒഴിവാക്കാനുള്ള ബാങ്കിന്‍റെ ശ്രമം ഇക്കാലയളവില്‍ വിജയം കണ്ടതായി പത്രക്കുറിപ്പില്‍ പറയുന്നു.

പലിശ വരുമാനം, പ്രവര്‍ത്തന ലാഭം എന്നിവയിലും മികച്ച നേട്ടമുണ്ടാക്കാന്‍ മൂന്നാം പാദത്തില്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. മൊത്തം വായ്‌പ 56,086 കോടി രൂപയില്‍ നിന്ന്‌ 73,754 കോടി രൂപയായി വര്‍ദ്ധിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :