സഹകരണ ഓണം - റംസാന്‍ വിപണി തുറന്നു

കൊച്ചി| WEBDUNIA| Last Modified ശനി, 17 ജൂലൈ 2010 (12:39 IST)
PRO
സംസ്ഥാന സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് വഴി നടപ്പാക്കുന്ന ഓണം - റംസാന്‍ വിപണികള്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. 20 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിപണികള്‍ ഒക്ടോബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കും.

ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം - എല്‍.എം.എസ്. കോമ്പൗണ്ട്, കൊല്ലം - കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്, ആലപ്പുഴ - മുനിസിപ്പല്‍ ഓഫീസിനു സമീപം, പത്തനംതിട്ട - അബാന്‍ ജംഗ്ഷന്‍, കോട്ടയം - വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഗ്രൗണ്ട്, ഇടുക്കി - ചെറുതോണി പോലീസ് സൊസൈറ്റി, എറണാകുളം- രാജേന്ദ്ര മൈതാനം, തൃശ്ശൂര്‍ - ശക്തന്‍ ബസ് സ്റ്റാന്‍ഡിനു സമീപം, പാലക്കാട് - ഐഎംഎ ഹാള്‍, മലപ്പുറം - കോട്ടക്കുന്ന് റോഡ്, കോഴിക്കോട്- നസീര്‍ അസോസിയേറ്റ്‌സ് ബില്‍ഡിംഗ്, വയനാട്- എന്‍എംഡിസി കല്പറ്റ ടൗണ്‍, കണ്ണൂര്‍ - ജില്ലാ ബാങ്ക് പരിസരം, കാസര്‍ഗോഡ് -ടൗണ്‍ പരിസരം എന്നിവിടങ്ങളിലാണ് വിലക്കയറ്റവിരുദ്ധ വിപണനമേളകള്‍ ഉണ്ടാവുക.

തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ വിപണനകേന്ദ്രത്തില്‍ നിന്നും ഒരു ദിവസം എത്ര ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കുമെന്ന വിവരം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തും. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉപഭോക്താക്കളില്‍ നിന്ന് തലേദിവസം തന്നെ വാങ്ങി ടോക്കണ്‍ നല്‍കുന്നതിനും സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ബില്ലിനോടൊപ്പം ഒരു രൂപ അധികം ഈടാക്കും.

വിലക്കയറ്റവിരുദ്ധ മേളയിലെ വിലകള്‍ ഇപ്രകാരമാണ്:
ജയ അരി 16.00, മട്ട അരി 16.00, പച്ചരി 14.00, പഞ്ചസാര 20.00, ഉഴുന്നുപരിപ്പ് 30.00, ഗ്രീന്‍പീസ് 26.00, ശര്‍ക്കര 30.00, മുളക് 45.00, ചെറുപയര്‍ 26.00, ചെറുപയര്‍ പരിപ്പ് 35.00, വന്‍പയര്‍ 26.50, കടല 29.00, മല്ലി 37.00, തുവരപ്പരിപ്പ് 34.00, പീസ് പരിപ്പ് 18.00, കടുക് 22.00, ഉലുവ 28.00, ജീരകം 96.00.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :