മെയില്‍ 14.6 കോടി ഡോളറിന്റെ (657 കോടി രൂപ) കയറ്റുമതിയാണ് നടന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 15.3 കോടി ഡോളറിനേതായിരുന്നു (688.5 കോടി രൂപ).
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണികളായ യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് ഇടിവിന് കാരണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.