ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2012 (17:14 IST)
PRO
PRO
ജലദൌര്‍ലഭ്യത്തില്‍ ബുദ്ധിമുട്ടുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കു വേണ്ടി വെള്ളം വേണ്ടാത്ത ടോയ്‌ലറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ഒരുങ്ങുന്നു. ഇതിനായി 3.1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയോടാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
സൂര്യപ്രകാശം കൊണ്ട് പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ വെള്ളം റീസൈക്കള്‍ ചെയ്യുകയും മനുഷ്യ വിസര്‍ജ്ജ്യത്തെ വിഘടിപ്പിച്ച് ഊര്‍ജ്ജമാക്കി മാറ്റുകയും വേണം. ആഫ്രിക്കയിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലും മോശമായ സാനിറ്റേഷന്‍ സൌകര്യങ്ങള്‍ കാരണം പ്രതിവര്‍ഷം 1.55 മില്യണ്‍ കുട്ടികള്‍ മരിക്കുന്നുണ്ടെന്നതാണു കണക്ക്.
ലോകത്തെ ഏട്ടുയൂണിവേഴ്സിറ്റികള്‍ക്കാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ സംഘടന ഗ്രാന്റ് നല്‍കുന്നത്.ബില്‍ഗേറ്റ്സ് നടത്തുന്ന സന്നദ്ധ സംഘടനയാണ് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സന്നദ്ധ സംഘടന.35 ബില്യണ്‍ ഡോളറാണ് സംഘടനയുടെ ആസ്തി.