വിമാന യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

മുംബൈ| WEBDUNIA|
എയര്‍ലൈന്‍സ് കമ്പനികള്‍ വിമാനയാത്രനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ആഭ്യന്തര സര്‍വീസിന് മൂന്ന് മടങ്ങോളമാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 28,000 രൂപയായിട്ടാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പഴയ നിരക്ക് 11,000 രൂപയായിരുന്നു.

മറ്റ് യാത്രാനിരക്കുകള്‍ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

മുംബൈ - ഡല്‍ഹി: 18,700 (13,500 )
മുംബൈ- ജയ്പുര്‍: 32,000 (15,984)
മുംബൈ- കോല്‍ക്കത്ത: 29,000 ( 20,065)

ദീപാവലി സീസണില്‍ യാത്രക്കാര്‍ ഏറിയ സാഹചര്യത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :