രാജ്യത്തെ വര്‍ദ്ധിച്ച തോതിലുള്ള പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിന്‍റെ ആദ്യപടി എന്നോണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിലും സിആര്‍ആര്‍ അഥവാ കരുതല്‍ ധനഅനുപാതത്തിലും വര്‍ദ്ധന വരുത്തി. രണ്ടെണ്ണത്തിലും അര ശതമാനത്തിന്‍റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.
ഈ വര്‍ധനയോടെടെ റിപ്പോനിരക്ക് 8.50 ശതമാനമായും സിആര്‍ആര്‍ നിരക്ക് 8.75 ശതമാനമായും ഉയരും. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ റിക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2008 ജൂണ്‍ ഏഴിന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 11.05 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ ആഗോള വിപണിയില്‍ ഗണ്യമായി ഉയരുന്ന ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയ്ക്ക് ആനുപാതികമായി ആഭ്യന്തര വിപണിയിലും ഇന്ധന വില വര്‍ധിപ്പിച്ചതാണ് പണപ്പെരുപ്പ നിരക്ക് ഇത്രയധികം ഉയര്‍ന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകള്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 25 ജൂണ്‍ 2008 (10:44 IST)
ആര്‍.ബി.ഐ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന റിപ്പോ നിരക്കിലും സിആര്‍ആര്‍ നിരക്കിലും വരുന്ന 0.5 ശതമാനത്തിന്‍റെ വര്‍ധന വായ്പാ പലിശ നിരക്കുകളിലും പ്രതിഫലിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.