യു.എസിലേക്ക്‌ എയര്‍ ഇന്ത്യ നോണ്‍ സ്റ്റോപ്‌

കൊച്ചി| WEBDUNIA| Last Modified വെള്ളി, 6 ജൂലൈ 2007 (14:00 IST)

ഇന്ത്യയിലെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത മാസത്തോടെ അമേരിക്കയിലേക്ക്‌ നോണ്‍ സ്റ്റോപ്‌ വിമാന സര്‍വീസ്‌ ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേക്കാണ്‌ ഈ പുതിയ വിമാന സര്‍വീസ്‌ ആരംഭിക്കുന്നത്‌.

ഇപ്പോള്‍ 15 മണിക്കൂര്‍ നീളുന്ന മുംബൈ-ന്യൂയോര്‍ക്ക്‌ യാത്ര നോണ്‍സ്റ്റോപ്‌ സര്‍വീസ്‌ ആവുന്നതോടെ രണ്ടു മണിക്കൂര്‍ സമയം ലാഭിക്കാമെന്നതാണ്‌ പ്രധാന പ്രത്യേകത.

നിലവില്‍ ലണ്ടന്‍, പാരീസ്‌, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലിറങ്ങി ഇന്ധനം നിറച്ച ശേഷമാണ്‌ എയര്‍ ഇന്ത്യ അമേരിക്കന്‍ പ്രദേശങ്ങളിലെത്തുന്നത്‌. ലഭ്യമായ എല്ലാവിധ ആഡംബരങ്ങളും വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ എയര്‍ ഇന്ത്യ അവകാശപ്പെടുന്നു.

ഈ സര്‍വീസിനായി പുതിയ ബോയിങ്‌ 777-200 എല്‍.ആര്‍ വിമാനമാണ്‌ ഉപയോഗിക്കുന്നത്‌. മുംബൈയില്‍ നിന്ന്‌ ദിവസവും അര്‍ധരാത്രി 00.45 ന്‌ പുറപ്പെടുന്ന വിമാനം 07.10 ന്‌ ന്യൂയോര്‍ക്കിലെത്തും.

അവിടെനിന്നു രാത്രി 9.30 ന് തിരിക്കുന്ന വിമാനം 22.15 ന്‌ മുംബൈയിലെത്തും . വിമാനത്തില്‍ എട്ടു ഫസ്റ്റ്‌, 35 ബിസിനസ്‌, 195 ഇക്കോണമി ക്ലാസ്‌ സീറ്റുണ്ട്‌.

ഇപ്പോള്‍ 15 മണിക്കൂര്‍ നീളുന്ന മുംബൈ-ന്യൂയോര്‍ക്ക്‌ യാത്ര നോണ്‍സ്റ്റോപ്‌ സര്‍വീസ്‌ ആവുന്നതോടെ രണ്ടു മണിക്കൂര്‍ സമയ ലാഭം പ്രതീക്ഷിക്കാം.

ഈ വിമാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രാ നിരക്ക്‌ ഫസ്റ്റ്‌ ക്ലാസില്‍ 4,58,700 രൂപയും ക്ലബ്‌ ക്ലാസില്‍ 2,25,700 രൂപയും ഇക്കണോമി ക്ലാസില്‍ 54,700 രൂപയുമാണ്‌ യാത്രാ നിരക്ക് ഈടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :