മൊബൈല്‍ഫോണ്‍ നിരക്ക് കൂട്ടാന്‍ സാധ്യത

ന്യൂഡല്‍ഹി| WEBDUNIA|
PTI
മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടി സൗജന്യങ്ങള്‍ കുറയ്ക്കാന്‍ മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ ആലോചിക്കുന്നു. വാര്‍ഷിക നിരക്കുവര്‍ധന അത്യാവശ്യമായ ഘട്ടത്തിലാണ് ഈ മേഖലയെന്ന് വൊഡാഫോണ്‍ സിഇഒ മാര്‍ട്ടെന്‍ പീറ്റേഴ്‌സ് പറഞ്ഞു.

സ്‌പെക്ട്രം ലേലത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നതും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വരാവുന്ന അധികച്ചെലവുകളും ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.

2010-ലെ ലേലത്തിന്റെ അധികച്ചെലവുകളില്‍നിന്ന് കമ്പനികള്‍ ഇനിയും തിരികെ കയറിയിട്ടില്ലെന്നും നിരക്കുവര്‍ധനയല്ലാതെ ഇതിന് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷമായി നിരക്കുകള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് എല്ലാക്കാലവും തുടരാനാവില്ല. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ട സ്ഥിതിയാണുള്ളതെന്നും പീറ്റേഴ്‌സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :