മെര്‍ക്കിന്‍റെ അറ്റാദായം ഇടിഞ്ഞു

മുംബൈ| WEBDUNIA|
പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ മെര്‍ക്കിന്‍റെ ആദ്യപാദ അറ്റാദായം ഇടിഞ്ഞു. 2009 സാമ്പത്തിക വര്‍ഷത്തിന്‍റെ മാര്‍ച്ച് 31ന് അവസാനിച്ച ആദ്യ പാദത്തില്‍ 46.78 ശതമാനത്തിന്‍റെ ഇടിവാണ് അറ്റാദായത്തില്‍ സംഭവിച്ചത്.

8.61 കോടി രൂപയാണ് കമ്പനിയുടെ ആദ്യപാദ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ മെര്‍ക്കിന്‍റെ അറ്റാദായം 16.18 കോടി രൂപയായിരുന്നു. അതേസമയം ഈ കാലയലവില്‍ കമ്പനിയുടെ വില്‍പന ഉയര്‍ന്നു. 98.83 കോടി രൂപയാണ് മാര്‍ച്ച് 31 പാദത്തില്‍ കമ്പനിയുടെ വില്‍പന. 2008ലെ ആദ്യ മൂന്ന് മാസത്തില്‍ 83.36 കോടി രൂപയായിരുന്നു വില്‍പന.

മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യമറിയിച്ചത്. പുതിയ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് മുംബൈ വിപണിയില്‍ മെര്‍ക്ക് ഓഹരികള്‍ 0.45 ശതമാനം കുറഞ്ഞ് 340 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :