മാരുതി സുസൂക്കി അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (14:52 IST)
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ആദ്യ പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. 2009 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 25 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് കമ്പനി അറ്റാദായത്തില്‍ നേടിയത്.

ജപ്പാനിലെ സുസൂക്കി മോട്ടോര്‍ കോര്‍പറേഷന് 54.2 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള മാരുതിയുടെ ഒന്നാം പാദ അറ്റാദായം 5840 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 4660 കോടിഒ രൂപയായിരുന്നു അറ്റാദായം.

വില്പനയിലുണ്ടായ ഉയര്‍ച്ചയും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതുമാണ് മാരുതിയുടെ അറ്റാദായത്തില്‍ പ്രതിഫലിച്ചത്. മാരുതിയുടെ മൊത്തം വില്‍പനയില്‍ പകുതിയും ഇന്ത്യയിലാണ്. ആള്‍ട്ടോ, അടുത്തിടെ പുറത്തിറക്കിയ എ-സ്റ്റാര്‍, റിറ്റ്സ് തുടങ്ങിയവയ്ക്ക് വന്‍ സ്വീകരണമാണ് വിപണിയില്‍ ലഭിച്ചുകൊണ്റ്റിരിക്കുന്നത്.

ജൂണ്‍ പാദത്തില്‍ മാരുതി ഓഹരികള്‍ക്ക് 37.5 ശതമാനത്തോളം വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :