ഭെല്ലിന് 866 കോടിയുടെ റിലയന്‍സ് കരാര്‍

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2008 (11:29 IST)

എഞ്ചിനീയറിംഗ് നിര്‍മ്മാണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാ‍ഴ്ച വയ്ച്ച പൊതുമേഖലയിലെ ഭാരത് ഹെവി ഇലക്‍ട്രിക്കല്‍‌സ് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 866 കോടി രൂപയ്ക്കുള്ള കരാര്‍ സ്വന്തമാക്കി.

മഹാരാഷ്ട്രയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപിക്കുന്ന 345 മെഗാവാട്ട് വൈദ്യുതി നിലയം നിര്‍മ്മിക്കുന്നതിനുള്ള കരാറാണിത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നാഗോതാനയിലാണ് ഈ വൈദ്യുതി നിലയം സ്ഥാപിക്കുന്നത്. കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി 26 മാസങ്ങളാണ്.

പദ്ധതിക്കു വേണ്ടിയുള്ള ഗ്യാസ് ടര്‍ബൈനുകള്‍ ഹൈദരാബാദിലെ ഭെല്‍ പ്ലാന്‍റിലും എച്ച്.ആര്‍.എസ്.ജി തിരുച്ചിറപ്പള്ളി പ്ലാന്‍റിലുമാണ് നിര്‍മ്മിക്കുക.

അത്യാധുനിക സാങ്കേതിക വിദ്യയുള്ള 9 എഫ് ഗാസ് ടര്‍ബൈനുകള്‍ വൈദ്യുതി നിലയത്തിനു നല്‍കുന്നതിനൊപ്പം ഇത് കമ്മീഷന്‍ ചെയ്യുന്നതും ഭെല്ലിന്‍റെ ചുമതലയില്‍ പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :