ഫോണിലേക്ക് വിളിച്ചാല്‍ സ്വന്തം പേരില്‍ ആശംസ

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കേരളത്തിലെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓരോ ഫോണ്‍ കോള്‍ വരുമ്പോഴും സ്വന്തം പേരും വ്യക്തിപരമായ സന്ദേശവും നല്‍കുന്ന പേഴ്‌സണലൈസ്ഡ് നെയിം ട്യൂണ്‍ സേവനം വോഡഫോണ്‍ ആരംഭിച്ചു. ഇതനുസരിച്ച് നെയിം ട്യൂണ്‍ സെറ്റു ചെയ്യുന്ന വരിക്കാരെ വിളിക്കുന്നവര്‍ക്ക് “താങ്ക് യു ഫോര്‍ കോളിങ് (ഉപഭോക്താവിന്റെ പേര്).യുവര്‍ കോള്‍ വുഡ് ബി ആന്‍സേഡ് ഷോര്‍ട്ട്‌ലി. പ്ലീസ് സ്റ്റേ ഓണ്‍ ലൈന്‍ വൈല്‍(ഉപഭോക്താവിന്റെ പേര്) ആന്‍സേഴ്‌സ് യുവര്‍ കോള്‍” എന്ന സന്ദേശം കേള്‍ക്കാനാവും. 55455 എന്ന നമ്പറിലേക്ക് ടോള്‍ ഫ്രീ എസ് എം എസ് അയച്ച് ഈ സേവനം ആക്ടിവേറ്റു ചെയ്യാം. 30 രൂപയാണ് സബ്‌സ്ക്രിപ്ഷന്‍ ചാര്‍ജ്ജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :