ഫേസ്ബുക്ക് ഐപിഒയ്ക്ക് ഒരുങ്ങുന്നു

കാലിഫോര്‍ണിയ| WEBDUNIA| Last Modified ചൊവ്വ, 29 നവം‌ബര്‍ 2011 (18:36 IST)
PRO
PRO
ഇന്റര്‍നെറ്റില്‍ സാമൂഹ്യ സൌഹൃദക്കൂട്ടായ്മയായ ഫേസ്ബുക്ക് ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിന് (ഐപിഒ) ഒരുങ്ങുന്നു. ഐ പി ഒയിലൂടെ 2012ല്‍ 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 10,000 കോടി ഡോളറാവും.

പതിനായിരം കോടി ഡോളര്‍ മൂല്യം ലഭിച്ചാല്‍ ഫേസ്ബുക്ക് ഇക്കാര്യത്തില്‍ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണക്കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡിനെ പിന്തള്ളും. എന്നാല്‍ സംബന്ധിച്ച് കമ്പനി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിവേഗം വളര്‍ച്ച കൈവരിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ 80 ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :