പി‌എന്‍‌ബി അറ്റാദായത്തില്‍ 86 ശതമാനം ഉയര്‍ച്ച

ന്യൂഡല്‍ഹി| WEBDUNIA|
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് അറ്റാദായത്തില്‍ 85.76 ശതമാനത്തിന്‍റെ ഉയര്‍ച്ച. ഡിസംബര്‍ 31ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ 1,005 കോടി രൂപയാണ് ബാങ്കിന്‍റെ അറ്റാദായം.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 541.45 കോടി രൂപയായിരുന്നു ബാങ്കിന്‍റെ അറ്റാദായം. എങ്കിലും ഈ വര്‍ഷം നാലാം പാദത്തില്‍ ഈ വര്‍ദ്ധന ബാങ്ക് പ്രതീക്ഷിക്കുന്നില്ല. 500 - 600 കോടി രൂപയാണ് നാലാം പാദത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് പി‌എന്‍‌ബി ചെയര്‍മാന്‍ കെസി ചക്രബര്‍ത്തി പറഞ്ഞു.

ബാങ്കിന്‍റെ മൊത്തം വരുമാനം 51.47 ശതമാനം ഉയര്‍ന്ന് 6,239.91 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ മൊത്തവരുമാനം 4,119.57 കോടി രൂപയായിരുന്നു. പലിശ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 3,636.1 കോടിയില്‍ നിന്ന് 5,294.7 കോടിയിലെത്തി. 45.6 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. പ്രവര്‍ത്തന ലാഭം 82.17 ശതമാനം ഉയര്‍ന്ന് 1,806 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 991 കോടി രൂപയായിരുന്നു.

ഡിസംബറില്‍ അവസനിച്ച ഒമ്പത് മാസ കാലയളവില്‍ ബാങ്കിന്‍റെ അറ്റാദായം 48 ശതമാനം ഉയര്‍ന്നു. മൊത്ത വ്യാപാരം 33 ശതമാനം വര്‍ദ്ധിച്ച് 3,38,574 കോടിയിലെത്തി. മൊത്തം നിക്ഷേപം 1,41,504.50 കോടി രൂപയിലെ നിന്ന് 1,97,069.08 കോടി രൂപയായി വര്‍ദ്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :