പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നത് തടയാനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലേയ്ക്ക് ശ്രദ്ധയൂന്നാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കാബിനെറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ പ്രധാനമന്ത്രിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. ധനവ്യയം ഉയര്‍ത്താനുള്ള നടപടികള്‍ സംസ്ഥാനങ്ങളിലൂടെ മാത്രമേ നടപ്പാക്കാനാവൂ എന്നും കേന്ദ്രം നിര്‍ദ്ദേശിച്ചതായി ചന്ദ്രശേഖര്‍ അറിയിച്ചു. രക്ഷാപാക്കേജുകളെക്കുറിച്ച് അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ധനവ്യയം വര്‍ദ്ധിപ്പിക്കണമെന്നത് വളരെ പ്രധാനമാണ്. ഓരോ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ ഇതിന് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കാനും അതിന്‍റെ പുരോഗതി ഉറപ്പ് വരുത്താനും കഴിയും” - ചന്ദ്രശേഖര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ നടപടികളെടുക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളും കൂടി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :