ദീപാവലിക്ക് സ്വര്‍ണവില 18,000ല്‍ എത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2009 (15:38 IST)
PRO
PRO
വരുന്ന ഉല്‍‌സവ സീസണോടെ സ്വര്‍ണവില പത്ത് ഗ്രാമിന് 18,000 രൂപയെന്ന റെക്കോര്‍ഡ് നിലയിലെത്തുമെന്ന് അസോച്ചം അഭിപ്രായപ്പെടുന്നു. ദീപാവലി സമയത്ത് സ്വര്‍ണ്ണ ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് അസോച്ചത്തിന്‍റെ ഈ വിലയിരുത്തല്‍.

ഉല്‍‌സവ സീസണിന് ശേഷം വരുന്ന വിവാഹ സീസണും സ്വര്‍ണ വില കുതിക്കാന്‍ കാരണമാകും. നിലവില്‍ ഏതാണ്ട് 16,000 രൂപയാണ് സ്വര്‍ണം പത്ത് ഗ്രാമിന് ആഭ്യന്തര വിപണിയിലെ വില. കഴിഞ്ഞ ഒരാഴ്ചയായി വന്‍ കുതിപ്പാണ് വിലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഡോളറിന്‍റെ മൂല്യശോഷണവും ആഗോള ഓഹരി വിപണികളില്‍ ആലസ്യം അനുഭവപ്പെടുന്നതും സ്വര്‍ണ നിക്ഷേപത്തില്‍ താല്‍‌പര്യം ഉയര്‍ത്തിയതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായത്. ഉല്‍‌സവകാലം കണക്കിലെടുത്ത് വ്യാപാരികള്‍ കൂടൂതലായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും വിലയില്‍ പ്രതിഫലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :