ടാറ്റയിലൂടെ സ്റ്റാര്‍ബക്‌സ് ഇന്ത്യയിലേക്ക്

മുംബൈ| WEBDUNIA|
അമേരിക്കന്‍ കാപ്പി കമ്പനിയായ സ്റ്റാര്‍ബക്‌സ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇന്ത്യയിലെ പ്രമുഖ കാപ്പി കമ്പനിയായ ടാറ്റാ കോഫീ ലിമിറ്റഡുമായി ചേര്‍ന്നാണ് സ്റ്റാര്‍ബക്‌സിന്റെ ഈ നീക്കം . ഇതുസംബന്ധിച്ച് ടാറ്റാ കോഫീ ലിമിറ്റഡുമായി സ്റ്റാര്‍ബക്‌സ് ധാരണാ പത്രം ഒപ്പു വെച്ചു.

ടാറ്റാ കോഫി ലിമിറ്റഡിന്റെ റീടെയില്‍ സ്റ്റോറുകളിലൂടെയായിരിക്കും സ്റ്റാര്‍ബക്‌സിന്റേയും ഉല്‍പ്പന്നം വില്‍ക്കുക. ടാറ്റാ കോഫിയുടെ കുടകിലെ യൂണിറ്റും സ്റ്റാര്‍ബക്‌സ് ഉപയോഗിക്കും. സ്റ്റാര്‍ ബക്‌സിന് ലോകവ്യാപകമായി 16000 സ്റ്റോറുകളാണുള്ളത്.

ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായി ഫ്യൂച്ച്വര്‍ ഗ്രൂപ്പുമായും ജുബിലിയന്റ് ഗ്രൂപ്പുമായും സ്റ്റാര്‍ബക്‌സ് മുന്‍പ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :