ജെറ്റ് എയര്‍വേസിന് 4 പുതിയ സര്‍വീസുകള്‍

കൊച്ചി| WEBDUNIA|

രാജ്യത്തെ സ്വകാര്യ വിമാന കമ്പനികളില്‍ മുന്നിലുള്ള ജെറ്റ് എയര്‍‌വേസ് നാലു വിദേശ വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ജെറ്റ് എയര്‍വേസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സുധീര്‍ രാഘവന്‍ അറിയിച്ചതാണിക്കാര്യം.

കോഴിക്കോട്ടു നിനുള്ള വിമാന സര്‍വീസ് ചൊവ്വാഴ്ച വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസ് ബുധനാഴ്ച വൈകിട്ട് മന്ത്രി ശര്‍മ്മ ഉദ്ഘാടനം ചെയ്യും.

കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്കാണ് ജെറ്റ് എയര്‍വേസ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട്ട് നിന്ന് ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്ന് ദോഹയിലേക്കും ആണ് ബുധനാഴ്ച മുതല്‍ പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്.

ജനുവരി അഞ്ചാം തീയതിയാണ് ജെറ്റ് എയര്‍വേസ് കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലേക്കുള്ള വിദേശ വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചത്.

കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്കുള്ള വിമാനം രാത്രി 10.50 നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിക്ക് മസ്കറ്റിലെത്തും. തിരിച്ച് പകല്‍ 1.05 നു പുറപ്പെടുന്ന വിമാനം വൈകിട്ട് 5.50 ന് കൊച്ചിയില്‍ തിരിച്ചെത്തും.

അതുപോലെ കോഴിക്കോട്ടു നിന്ന് മസ്കറ്റിലേക്കുള്ള വിമാനം രാവിലെ 9.20 ന് പുറപ്പെട്ട് ഉച്ച തിരിഞ്ഞ് 11.25 ന് മസ്കറ്റിലെത്തും. തിരിച്ച് മസ്കറ്റില്‍ നിന്ന് പുലര്‍ച്ചെ 2.30 ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 8 മണിക്ക് കൊച്ചിയിലെത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :