കയറ്റുമതി വളര്‍ച്ച കുറഞ്ഞേക്കും

ന്യൂഡല്‍ഹി| WEBDUNIA|
കയറ്റുമതി വളര്‍ച്ച 40-45 ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാഹുല്‍ ഖുള്ളര്‍. പാശ്ചാത്യ വിപണികളിലെ അനിശ്ചിതത്വം കയറ്റുമതി രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നതിലാണ് ഇതെന്ന് രാഹുല്‍ കുള്ളര്‍ പറഞ്ഞു.

ആഗോള വിപണികളിലെ ചലനങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. വരും മാസങ്ങളില്‍ 40% കയറ്റുമതി വളര്‍ച്ച നേടാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. കാര്‍ഷിക മേഖലയിലെ വളര്‍ച്ച നാണ്യപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നും രാഹുല്‍ ഖുള്ളര്‍ പറഞ്ഞു.

കഴിഞ്ഞ നാലു മാസങ്ങളില്‍ ശരാശരി 40% വളര്‍ച്ചയാണു കയറ്റുമതി രംഗം നേടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കയറ്റുമതി 45.7% വര്‍ധിച്ച് 7900 കോടി ഡോളറിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :