എല്‍ ആന്‍റ് ടിക്ക് 749 കോടിയുടെ കരാര്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2007 (10:31 IST)

രാജ്യത്തെ നിര്‍മ്മാണ മേഖലയിലെ പ്രസിദ്ധരായ എല്‍ ആന്‍റ് ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ കമ്പനിക്ക് ഒമാനില്‍ നിന്ന് 748.70 കോടി രൂപയുടെ കരാര്‍ ലഭിച്ചു.

എല്‍ ആന്‍റ് ടിയുടെ ഒമാന്‍ കമ്പനി സുബൈര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ (ഒമാന്‍) എല്‍‌എല്‍‌സിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഈ കരാറുകളില്‍ പ്രധാനപ്പെട്ടത് മസ്കറ്റിലെ ഗോള്‍ഫ് കോഴ്സ് നിര്‍മ്മാണത്തിനുള്ളതാണ്. 433.50 കോടി രൂപയുടേതാണിത്.

ഇത് കൂടാതെ ധോഫാര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും മസ്കറ്റ് ഇലക്‍ട്രിസിറ്റി വിതരണ്‍ക്കമ്പനിയില്‍ നിന്നും സബ് സ്റ്റേഷന്‍ നിര്‍മമാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭിച്ചതാണ് മറ്റൊരു കരാര്‍. ഇതിന്‍റെ തുക 316.20 കോടി രൂപയാണ്.

7 മുതല്‍ 16 മാസങ്ങള്‍ കൊണ്ടാണ് ഈ രണ്ട് പദ്ധതികളും പൂര്‍ത്തിയാക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :