എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കാമെന്ന് എണ്ണ കമ്പനികള്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 27 മെയ് 2011 (16:15 IST)
PRO
PRO
എയര്‍ ഇന്ത്യയ്ക്ക് വ്യോമ ഇന്ധനം നല്‍കാമെന്ന് കമ്പനികള്‍ അറിയിച്ചു. ഇന്ധനത്തിന് അതാതു ദിവസം പണം നല്‍കാമെന്ന് എയര്‍ ഇന്ത്യ സമ്മതിച്ചതോടെയാണ് ഇത്.

കുടിശ്ശിക നല്‍കാനുള്ളതുമൂലം എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്കുള്ള വ്യോമ ഇന്ധനം വെട്ടിക്കുറച്ചിരുന്നു. ഇന്ധന ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. നാല് സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം, കൊച്ചി- ബാംഗ്ലൂര്‍, കൊച്ചി- ഷാര്‍ജ സര്‍വീസുകള്‍, കോഴിക്കോട് നിന്നുള്ള ഒരു സര്‍വീസ് എന്നിവയാണ് മുടങ്ങിയിരിക്കുന്നത്. വൈകുന്നേരത്തോടെ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്തായാലും എയര്‍ ഇന്ത്യയ്ക്ക് വ്യോമ ഇന്ധനം നല്‍കാമെന്ന് എണ്ണ കമ്പനികള്‍ സമ്മതിച്ചതിനാല്‍ ഇനി സര്‍വീസുകള്‍ മുടങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :