എയര്‍ ഇന്ത്യ 21 വിമാനങ്ങള്‍ വിറ്റു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (17:57 IST)
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ എയര്‍ ഇന്ത്യ 21 വിമാനങ്ങള്‍ വില്‍പന നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 451.88 മില്യണ്‍ ഡോളറിന്‍റെ വില്‍പനയാണ് നടന്നത്.

രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിമാന കമ്പനികളില്‍ നിന്നായി 46 വ്യത്യസ്ത ഇനം വിമാനങ്ങള്‍ എയര്‍ ഇന്ത്യ പാട്ടത്തിനെടുത്തിട്ടുണ്ട്. വ്യത്യസ്തയിനം ബോയിംഗ്, എയര്‍ ബസ് വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 18.945 മില്യണ്‍ ഡോളറാണ് പ്രതി മാസം വാടകയിനത്തില്‍ നല്‍കുന്നത്.

ഏകദേശം 1,500 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ പ്രതിമാസ ചെലവ്. സാമ്പത്തിക മാന്ദ്യം മൂലമുണ്ടായ പ്രതിസന്ധി നേരിടാന്‍ കമ്പനി വിവിധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പട്ടേല്‍ അറിയിച്ചു. 2008ല്‍ മാത്രം പക്ഷികള്‍ ഇടിക്കുന്നതു മൂലമുള്ള 304 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :