എന്‍എസിഐഎല്ലിന് നഷ്ടം 5,000 കോടി രൂപ

മുംബൈ| WEBDUNIA|
പൊതുമേഖല വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും യോജിപ്പിച്ച് സ്ഥാപിച്ച നാഷണല്‍ ഏവിയേഷന്‍ കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,000 കോടി രൂപ നഷ്ടം നേരിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.

ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണ വിലയിലുണ്ടായ ഉയര്‍ച്ചയുമാണ് നഷ്ടത്തിന് പ്രധാനമായും കാരണമായത്. കമ്പനിയെ പുനരുദ്ധരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

വിമാന ഇന്ധന ഇറക്കുമതിക്കുള്ള കസ്റ്റംസ് നികുതി എടുത്തു കളയുക, വിമാന ഇന്ധനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന വില്‍പന നികുതി കുറയ്ക്കുക, എടിഎഫ് നിരക്ക് രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണ കമ്പനികള്‍ തീരുമാനിക്കുന്ന സംവിധാനമുണ്ടാക്കുക എന്നിവ പ്രതിസന്ധി പരിഹരിക്കാനുപകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരി പങ്കാളിത്തം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ 21.7 ശതമാനത്തില്‍ നിന്നും 17.7 ശതമാനമായി കുറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :