ഇന്ധനമില്ല, എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRD
PRO
എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്കുള്ള വ്യോമ ഇന്ധനം വെട്ടിക്കുറച്ചു. കോടിക്കണക്കിന് രൂപ കുടിശ്ശിക ലഭിക്കാനുള്ളതിനാലാണ് കമ്പനികള്‍ ഈ നടപടിക്ക് മുതിര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങുകയാണ്.

നാല് സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം, കൊച്ചി- ബാംഗ്ലൂര്‍, കൊച്ചി- ഷാര്‍ജ സര്‍വീസുകള്‍, കോഴിക്കോട് നിന്നുള്ള ഒരു സര്‍വീസ് എന്നിവയാണ് മുടങ്ങിയിരിക്കുന്നത്. വൈകുന്നേരത്തോടെ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെക്കേ ഇന്ത്യയില്‍ നിന്നാണ് എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശിക ഏറെയും കിട്ടാനുള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മാത്രം എയര്‍ ഇന്ത്യയില്‍ നിന്ന് 900 കോടിയിലേറെ രൂപയാണ് കുടിശ്ശികയായി കിട്ടാനുള്ളത്. ഈ സാഹചര്യത്തില്‍ ഇനിയും ഇന്ധനം നല്‍കാനില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. മന്ത്രിതലചര്‍ച്ചകളിലുണ്ടാകുന്ന തീരുമാനങ്ങള്‍ക്കനുസരിച്ചേ ഇനി ഇന്ധനം നല്‍കൂ എന്നാണ് കമ്പനികള്‍ പറയുന്നത്.

ജെറ്റ് എയര്‍വേയ്സ്, കിംഗ്ഫിഷര്‍ സ്വകാര്യ വിമാനക്കമ്പനികളും കമ്പനികള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ട്. അതിനാല്‍ വരുംദിവസങ്ങളില്‍ സ്വകാര്യവിമാനക്കമ്പനികളുടെ സര്‍വീസുകളും പ്രതിസന്ധിയിലായേക്കും. എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന പണത്തിന് അനുസരിച്ച് ഇന്ധനം നല്‍കാം എന്ന നിലപാടും എണ്ണക്കമ്പനികള്‍ സ്വീകരിച്ചേക്കും. അങ്ങനെയെങ്കില്‍ സ്വകാര്യകമ്പനികളുടെ സര്‍വീസുകള്‍ കാര്യമായി മുടങ്ങിയേക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :