ഇനി എന്റെ പരസ്യം ബിഎസ്എന്‍എലിലും...

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബി‌എസ്‌‌എന്‍‌എല്‍ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇനി ഒരു ദിവസം 60രൂപ നിരക്കില്‍ ഫോണില്‍ പരസ്യം ചെയ്യാം. ഇതു സംബന്ധിച്ച അറിയിപ്പ് മൊബൈല്‍ ഫോണ്‍ വഴി വരിക്കാര്‍ക്കു ലഭിച്ചു തുടങ്ങി.

സെല്‍ ഇന്‍ഫോ ഓണ്‍ ആക്കിയാല്‍ പരസ്യം ലഭിക്കുന്ന രീതിയിലാണ് സംവിധാനം. 18 വാക്കുകളും അക്ഷരങ്ങളും മറ്റുമുള്ള പരസ്യങ്ങള്‍ ഈ നിരക്കില്‍നല്‍കാനാകും.

ഒരു ടവര്‍ പരിധിയെ മൂന്നു സെക്ടറുകളാക്കിയാണ് പരസ്യം. ഒരു സെക്ടര്‍ മാത്രമായി വെറും ഇരുപത് രൂപയ്ക്ക് പരസ്യം ചെയ്യാം. അപേക്ഷാഫോം ബിഎസ്എന്‍എല്‍ ടെലികോം സെന്ററുകളില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :