ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സ് എത്തി, വില 10 ലക്ഷം രൂപ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (19:34 IST)
ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സിനെ ജാപ്പനിസ് വിപണിയിൽ അവതരിപ്പിച്ചു. ടൊയോട്ടയുടെ ഉപ സ്ഥാപാനമായ ഡൈഹാട്സു വികസിപ്പിച്ചെടുത്ത വാഹനമാണ് ബ്രാൻഡിൽ വിപണിയിൽ എത്തിയിരിക്കുന്നത്. 1679000 യെൻ (10.9 ലക്ഷം രൂപ) ആണ് വാഹനത്തിന് ജാപ്പനിസ് വിപണിയിലെ വില.

ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡൈഹാട്സു വികസിപ്പിച്ച ഡിഎൻജിഎ പ്ലാറ്റ്‌ഫോമിലാണ് പുതിയ കോംപാക്ട എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. വാഹനം എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. കാഴ്ചയിൽ മസ്കുലർ ലുക്ക് തോന്നിക്കുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലാംപ്, എൽഇഡി ഫോഗ്‌ലാംപ്, ബ്ലാക്ക് റൂഫ്, ബംപറിലെയു, വശങ്ങളിലെയും ബ്ലാക്ക് ക്ലാഡിങ്ങുകൾ എന്നിവ വാഹനത്തിന് ഒതുക്കമാർന്ന ഒരു കരുത്തൻ ലുക്ക് തന്നെ നൽകുന്നത്. വലിയ എസ്‌യുവി എന്ന് തോന്നിക്കുന്ന തരത്തിൽ കരുത്ത് തോന്നിക്കുന്ന ഡിസൈൻ ലൈലി തന്നെ വാഹനത്തിന്റെ പിൻ ഭാഗത്തും കാണാം.

98 ബിഎച്ച്പി കരുത്തും 140 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.0ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച കരുത്തും ഇന്ധനക്ഷമതയും ഈ എഞ്ചിന് നൽകാൻ സാധിക്കും എന്ന് ടൊയോട്ട അവകാശപ്പെടുന്നു. സുസൂക്കിയുടെ ജിംനി ആയിരിക്കും അന്താരാഷ്ട്ര വിപണിയിൽ റെയ്സിന്റെ പ്രധാന എതിരാളി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :