ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (11:35 IST)
ഓണ്‍ലൈന്‍ ഗിഫ്റ്റിങ് കമ്പനിയായ സ്റ്റാര്‍ട്ട് അപ് സംരംഭമായ വിഷ്പിക്കറിനെ ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീല്‍ സ്വന്തമാക്കി. തങ്ങളുടെ ടെക്‌നോളജി പ്ലാറ്റ്‌ഫോം വിപൂലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിഷ്പിക്കറിനെ സ്വന്തമാക്കിയതെന്ന് സ്‌നാപ്ഡീലിന്റെ സ്ഥാപകരിലൊരാളായ രോഹിത് ബന്‍സാല്‍ വ്യക്തമാക്കി.
അത്യാവശ്യ സമയങ്ങള്‍ സുഹൃത്തുക്കള്‍ക്കും പ്രീയപ്പെട്ടവര്‍ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ ഉതുകുന്ന തരത്തിലുള്ള വെബ് സൈറ്റാണ് വിഷ്പിക്കര്‍. ഈയിടെ ഡൂസ്ടണ്‍ ഡോട്ട് കോമിനെ ഏറ്റെടുത്ത സ്‌നാപ്ഡീല്‍ നടത്തുന്ന അഞ്ചാമത്തെ ഏറ്റെടുക്കലാണ് ഇപ്പോള്‍ നടന്നത്.
അതേസമയം എത്ര രൂപയ്ക്കാണ് വിഷ്പിക്കറിനെ സ്വന്തമാക്കിയതെന്ന് സ്‌നാപ്ഡീല്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഡല്‍ഹി ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അപൂര്‍വ് ബന്‍സാലും പ്രതീക് റാഥോട്ടും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭമാണ് വിഷ്പിക്കര്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.