ചായക്ക് കൈ പൊള്ളുന്ന വില! തേയില വിലയിൽ ഇരട്ടിയിലധികം വർധന

കൊച്ചി| അഭിറാം മനോഹർ| Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (09:23 IST)
കൊച്ചി: അപ്രതീക്ഷിതമായി ഉയർന്ന് റെക്കോർഡ് വിലയിലെത്തി. കിലോഗ്രാമിന് 80 രൂപ എന്ന നിലയിൽ നിന്നും 300 എന്ന റെക്കോർഡ് നിലവാരത്തിലേക്കാണ് വില ഉയരുന്നത്. നിലവിൽ പൊടിതേയില കിലോഗ്രാമിന് 230-250 രൂപയാണ്. ബ്രാൻഡഡ് തേയിലയുടെ വില 290-300 രൂപയും.

തേയില ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതിയും ഉത്‌പാദനത്തെ സാരമായി ബാധിച്ചതും ലോക്ക്ഡൗൺ കാലത്തുണ്ടായ നിയന്ത്രണങ്ങളും കാരണം 40 ശതമാനത്തോളം തേയില ഉത്‌പാദനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതാണ് വിലവർധനയ്‌ക്ക് കാരണം.

രാജ്യത്ത് ഉടനീളം തേയിലയുടെ വില ഉയർന്നിട്ടുണ്ട്. ഇതുവരെ തേയില ലേലത്തിൽ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപയാണ്. ശരാശരി 190 രൂപയാണ് നിലവിലെ വില, ദക്ഷിണേന്ത്യയിൽ ആദ്യമായാണ് തേയില വില ഇത്രയും ഉയരുന്നത്. ലേലത്തിൽ വാങ്ങുന്ന തേയില ഉപഭോക്താവിൽ എത്തുമ്പോൾ 60-70 രൂപവരെ പിന്നീട് വർധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :