കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ പാകിസ്ഥാൻ, ഡോളറിന് 266 രൂപ എന്ന നിലയിലേക്ക് കൂപ്പുക്കുത്തി പാകിസ്ഥാൻ കറൻസി

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (13:26 IST)
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഒരു ഡോളറിന് 266 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പാക് കറൻസിയുടെ മൂല്യം കൂപ്പുക്കുത്തിയത്. ഇന്നലെ ഒറ്റ ദിവസം മാത്രം 24 രൂപയുടെ ഇടിവാണ് പാക് കറൻസിക്കുണ്ടായത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ പാക് രൂപയുടെ വിനിമയനിരക്ക് വീണ്ടും കൂപ്പുകുത്തുകയായിരുന്നു.

അതേസമയം രാജ്യാന്തര നാണയനിധിയിൽ നിന്നും വായ്പ കണ്ടെത്താനുള്ള പാക് ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല. ശ്രീലങ്ക നേരിട്ട സാമ്പത്തികപ്രതിസന്ധിക്ക് സമാനമായ രീതിയിലേക്കാണ് പാകിസ്ഥാൻ പോകുന്നതെന്നും ഗുരുതരമായ പ്രതിസന്ധിയാണ് രാജ്യം നേരിടാൻ പോകുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :