അനുബന്ധ വാര്‍ത്തകള്‍
- IPL Logo : ഐപിഎൽ ലോഗോ മൊർതാസയുടേത് !, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ആ ലോഗോ ഒഴിവാക്കണം, പ്രതിഷേധവുമായി ബംഗ്ലദേശ് ആരാധകർ
- വിജയ് ചിത്രത്തിന് ചെക്ക് വെച്ച് പരാശക്തി, പിന്നിൽ ഡിഎംകെ?, ശിവകാർത്തികേയനെതിരെ വിജയ് ഫാൻസ്
- Gautam Gambhir: 'ഇനിയും നാണംകെടുത്താതെ ഇറങ്ങിപ്പോകൂ'; ഗംഭീറിനെതിരെ ആരാധകര്‍
- ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ
- Ajith and Shalini: ആർപ്പുവിളിയും ആൾക്കൂട്ടവുമില്ലാതെ കേരളത്തിലെ ക്ഷേത്രത്തിലെത്തി മടങ്ങി അജിത്തും ശാലിനിയും
ഓൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി(43) കാൻസർ ബാധിതനായി അന്തരിച്ചു,
റാഡ്വിന്‍സ്കിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തിലാണ് ഓണ്‍ലിഫാന്‍സ് ആഗോളതലത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വരുമാനം തേടിയിരുന്ന ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഓണ്‍ലി ഫാന്‍സ് വരുമാനമാര്‍ഗമായി.
ലോകത്തെ പ്രമുഖ സബ്സ്ക്രിപ്ഷന് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സിന്റെ ഉടമയും വ്യവസായിയും ആയ ലിയോണിഡ് റാഡ്വിന്‍സ്കി (43) അന്തരിച്ചു. കാന്‍സറിനെതിരായ ദീര്‍ഘകാല പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡിജിറ്റല്‍ കണ്ടന്റ് വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമായിരുന്നു റാഡ്വിന്‍സ്കി.
ഓണ്‍ലിഫാന്‍സിന്റെ മാതൃകമ്പനിയായ ഫീനിക്സ് ഇന്റര്‍നാഷണല്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് റാഡ്വിന്‍സ്കിയുടെ മരണം സ്ഥിരീകരിച്ചത്. ''ദീര്‍ഘകാല അസുഖത്തെ തുടര്‍ന്ന് സമാധാനപരമായി അന്തരിച്ചു'' എന്നാണ് കമ്പനിയുടെ പ്രതികരണം. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.
ആരാണ് ലിയോണിഡ് റാഡ്വിന്‍സ്കി?
യുക്രെയിനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാഡ്വിന്‍സ്കി ഒരു ടെക് സംരംഭകനായിരുന്നു. 2018-ല്‍ ഫീനിക്സ് ഇന്റര്‍നാഷണല്‍ ഏറ്റെടുത്തതോടെ ഓണ്‍ലിഫാന്‍സിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലെത്തി. റാഡ്വിന്‍സ്കിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തിലാണ് ഓണ്‍ലിഫാന്‍സ് ആഗോളതലത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വരുമാനം തേടിയിരുന്ന ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഓണ്‍ലി ഫാന്‍സ് വരുമാനമാര്‍ഗമായി.
സബ്സ്ക്രിപ്ഷന് അടിസ്ഥാനത്തിലുള്ള നേരിട്ടുള്ള വരുമാന മോഡല്‍ സമ്പ്രദായം വൈറലാക്കി മാറ്റിയത് ഓണ്‍ലി ഫാന്‍സായിരുന്നു. സബ്സ്ക്രിപ്ഷന് ഇനത്തില്‍ മാസവരുമാനം എന്ന രീതിയില്‍ ഓണ്‍ലൈന്‍ കണ്ടന്റുകള്‍ മാറിയതോടെ ക്രിയേറ്റര്‍മാരുടെ വലിയ ഒഴുക്ക് തന്നെ ഓണ്‍ലി ഫാന്സിലേക്കുണ്ടായി. അതേസമയം അശ്ലീലത നിറഞ്ഞ ഉള്ളടക്കം ഓണ്‍ലി ഫാന്‍സിനെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഓണ്‍ലി ഫാന്‍സിന് പിന്നാലെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളും ക്രിയേറ്റര്‍മാര്‍ക്ക് സബ്സ്ക്രിപ്ഷന് ഓപ്ഷന് നല്കുകയുണ്ടായി.
ഓണ്‍ലിഫാന്‍സ് പ്രധാനമായും അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായി മാറിയ സാഹചര്യത്തില്‍ വലിയ വിവാദങ്ങള്‍ കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രിയേറ്റര്‍മാര്‍ അവരുടെ ഇഷ്ടപ്രകാരമാണ് കണ്ടന്റ് ചെയ്യുന്നതെന്നത് കമ്പനി വ്യക്തമാക്കുന്നു.ലോകമാകമാനം വലിയ രീതിയിലുള്ള ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
റാഡ്വിന്‍സ്കിയുടെ മരണത്തോടെ ഓണ്‍ലിഫാന്‍സിന്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വവും ഉയര്‍ന്നിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ ബിസിനസ് തന്ത്രങ്ങളില്‍ കമ്പനി മാറ്റം വരുത്തുമോ എന്നതാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. ഡിജിറ്റല്‍ ലോകത്ത് പുതിയൊരു ബിസിനസ് മോഡല്‍ അവതരിപ്പിച്ച വ്യക്തി എന്ന നിലയിലാകും റാഡ്വിന്സ്കിയെ ലോകം ഓര്‍ക്കുക.