ലാൻഡ് റോവറിന്റെ ഐതിഹാസിക വാഹനം ഡിഫൻഡർ വീണ്ടുമെത്തുന്നു !

Last Updated: ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:40 IST)
ലാൻഡ് റോവർ വാഹന നിരയിൽ ഏറ്റവും പേരുകേട്ട ഓഫ്റോഡ് വാഹനമാണ് ഡിഫൻഡർ. 1983ലാണ് ലാൻഡ് റോവർ ഈ കരുത്തനെ വിപണിയിലെത്തിച്ചത്. നീണ്ടകാലത്തെ സേവനം അവസാനിപ്പിച്ച് 2016ൽ മടങ്ങുകയും ചെയ്തു. എന്നാൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഡിഫൻഡറിനെ വിപണിയിൽ എത്തിക്കുകയാണ് ജാഗ്വർ ലാൻഡ് റോവർ.

അടുത്ത വർഷം വിപണിയിലെത്തുന്ന ഡിഫൻഡറിനെ അവതരിപ്പിച്ചു. ഡിഫൻഡർ 110, ഡിഫൻഡർ 90 എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആദ്യഘട്ടത്തിൽ വാഹനത്തെ എത്തിക്കുക. ഇതിൽ തന്നെ 5 ഡോർ പ്രീമിയം 4X4 ഡിഫൻഡർ 110 ആയിരിക്കും ആദ്യം എത്തുക.

ഡിഫൻഡർ 90യെ പിന്നാലെ വിപണിയിലെത്തിക്കും ഒരു ഫാമിലി ഹാച്ച്‌ബാക്കിന് സമാനമായ 6 സീറ്റർ ആയിരിക്കും ഈ വേരിയന്റ്. വാഹനത്തിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്രിക് പതിപ്പുകളെയും ജാഗ്വർ ലാൻഡ് റോവർ വിപണിയിൽ എത്തിക്കുന്നുണ്ട്. ഉയർന്ന പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തുക. 4 സിലിണ്ടർ 300എച്ച്പി, 6 സിലിണ്ടർ 400എച്ച്പി മൈൽഡ് എന്നിവയായിരിക്കും പെട്രോൾ ഹൈബ്രിഡ് പതിപ്പുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :