1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Jio Platforms IPO: Analysts See 15–20% Listing Gains, Recommend Subscription

ജിയോ ഐപിഒ: ലിസ്റ്റിങ്ങിൽ 15 - 20% വരെ നേട്ടത്തിന് സാധ്യതയെന്ന് പ്രമുഖ ബ്രോക്കറേജുകൾ

ഒക്ടോബര്‍ 16-ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എംകേ റിസര്‍ച്ച് ജിയോ ഐപിഒയ്ക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിങ് നല്‍കിയിരുന്നു.

Jio IPO listing gains
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വിപണിയ്ക്ക്  വിദഗ്ധരുടെ പിന്തുണ. ലിസ്റ്റിങ് ദിനത്തില്‍ തന്നെ 15- 20 ശതമാനം വരെ നേട്ടത്തിലുള്ള സാധ്യതയാണ് പ്രമുഖ ബ്രോക്കറേജുകള്‍ ഐപിഒയ്ക്ക് നല്‍കുന്നത്. 5ജി രംഗത്തെയും എഐ അടക്കമുള്ള വിപണിയിലെയും ഭാവി സാധ്യതകളും ഒപ്പം റിലയന്‍സിന്റെ ബ്രാന്‍ഡ് മൂല്യവുമാണ് ഐപിഒയെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കി മാറ്റുന്നത്.
 
 
ഒക്ടോബര്‍ 16-ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എംകേ റിസര്‍ച്ച് ജിയോ ഐപിഒയ്ക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിങ് നല്‍കിയിരുന്നു. വിപണിയിലെ ആധിപത്യം, വരുമാനം വര്‍ധിപ്പിക്കാനുള്ള ശേഷി, 5ജി വികസനം, ഭാവിയിലെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയാണ് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടും ഐപിഒയ്ക്ക് സബ്‌സ്‌ക്രൈബ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
ജിയോയുടെ അടുത്ത വളര്‍ച്ചാഘട്ടത്തില്‍ മൊബൈല്‍ സേവനങ്ങള്‍ക്കപ്പുറമുള്ള ബിസിനസുകള്‍ നിര്‍ണായകമാകും. ഹോം ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് സേവനങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, നിര്‍മിതബുദ്ധി (AI), വിദേശ ടെലികോം വിപണികളിലെ സാങ്കേതിക സേവനങ്ങള്‍ എന്നിവയില്‍ വലിയ സാധ്യതകളാണുള്ളത്. ഈ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമാണ് ജിയോ എന്നത് കമ്പനിക്ക് മുതല്‍ക്കൂട്ടാണ്.
 
എംകേ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം, വരുമാനത്തിലെ മൂലധനച്ചെലവിന്റെ വിഹിതം 2024 സാമ്പത്തിക വര്‍ഷത്തിലെ(FY) 48.8 ശതമാനത്തില്‍നിന്ന് FY26-ല്‍ 23.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 32,500 കോടി രൂപയുടെ ഫ്രീ ക്യാഷ് ഫ്‌ലോയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണി ഏറെ കാത്തിരിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ ഒക്ടോബര്‍ 21 മുതല്‍ 23 വരെയാണ്. 1,065-1,119 രൂപ ബാന്‍ഡിലാണ് കമ്പനിയുടെ ഓഹരികള്‍ ലഭ്യമാവുക. ഒക്ടോബര്‍ 28നാകും കമ്പനിയുടെ ലിസ്റ്റിങ് നടക്കുക എന്നതാണ് കണക്കാക്കുന്നത്.ALSO READ: റിലയൻസ് ജിയോ ഐപിഒ ഓഹരി വിൽപ്പന 21 ന് ആരംഭിക്കും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ